Breaking News

ജില്ലാ കളക്ടർക്ക് നേരിട്ട് പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം. വില്ലേജ് ഓഫീസ് സംബന്ധിച്ച പരാതികളും കുറവുകളും പൊതുജനങ്ങൾക്ക് ജില്ലാ കളക്ടറെ നേരിട്ട് ബോധിപ്പിക്കാനായി ഫോൺ: 04994255010, 8281753733.

ഒക്ടോബര്‍ ആറ് മുതല്‍ ഡിസംബര്‍ വരെ വിവിധ ദിവസങ്ങളില്‍ കാസര്‍കോട് , ഹൊസ്ദുര്‍ഗ് താലൂക്കുകളിലെ വില്ലേജ് ഓഫീസകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിക്കും.വില്ലേജ് ഓഫീസുകളെ സംബന്ധിച്ച്  പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ നല്‍കാം. കളക്ടറുടെ വില്ലേജ് ഓഫീസ് സന്ദര്‍ശന തീയതികളും പരാതികള്‍ സ്വീകരിക്കുന്ന വില്ലേജ് ഓഫീസുകളും. ഒക്ടോബര്‍ ഏഴിന് ഉദുമ, ബാരെ വില്ലേജുകള്‍ക്കായി ഉദുമ വില്ലേജ് ഓഫീസ്.  ഒക്ടോബര്‍ 13ന് കാസര്‍കോട്, കളനാട്, തളങ്കര വില്ലേജുകള്‍ക്കായി കാസര്‍കോട് വില്ലേജ് ഓഫീസ്. ഒക്ടോബര്‍ 14ന് പനയാല്‍, പെരിയ വില്ലേജുകള്‍ക്കായി പെരിയ വില്ലേജ് ഓഫീസ്.  ഒക്ടോബര്‍ 20ന് കുഡ്ലു, മധൂര്‍ വില്ലേജുകള്‍ക്കായി മധൂര്‍ വില്ലേജ് ഓഫീസ്. ഒക്ടോബര്‍ 21ന് കോട്ടിക്കുളം, പള്ളിക്കര വില്ലേജുകള്‍ക്കായി കോട്ടിക്കുളം വില്ലേജ് ഓഫീസ്. ഒക്ടോബര്‍ 27ന് നെട്ടണിഗെ, കുംബഡാജെ വില്ലേജുകള്‍ക്കായി കുംബഡാജെ വില്ലേജ് ഓഫീസ്. ഒക്ടോബര്‍ 28ന് അജാനൂര്‍, ബല്ല വില്ലേജുകള്‍ക്കായി അജാനൂര്‍ വില്ലേജ് ഓഫീസ്. നവംബര്‍ 3ന് തെക്കില്‍, കൊളത്തൂര്‍ വില്ലേജുകള്‍ക്കായി തെക്കില്‍ വില്ലേജ് ഓഫീസ്.  നവംബര്‍ 4ന് കാഞ്ഞങ്ങാട്, ചിറ്റാരി വില്ലേജുകള്‍ക്കായി കാഞ്ഞങ്ങാട് വില്ലേജ് ഓഫീസ്. നവംബര്‍ 10ന് ബെല, ബദിയടുക്ക വില്ലേജുകള്‍ക്കായി ബെല വില്ലേജ് ഓഫീസ്. നവംബര്‍ 11ന് അമ്പലത്തറ, പുല്ലൂര്‍ വില്ലേജുകള്‍ക്കായി പുല്ലൂര്‍ വില്ലേജ് ഓഫീസ്.  നവംബര്‍ 17ന് ആദുര്‍, മുളിയാര്‍ വില്ലേജുകള്‍ക്കായി ആദൂര്‍ വില്ലേജ് ഓഫീസ്.  നവംബര്‍ 18ന് ഹൊസ്ദുര്‍ഗ്, മടിക്കൈ വില്ലേജുകള്‍ക്കായി ഹൊസ്ദുര്‍ഗ് വില്ലേജ് ഓഫീസ്. നവംബര്‍ 24ന് അഡൂര്‍, ദേലംപാടി വില്ലേജുകള്‍ക്കായി അഡൂര്‍ വില്ലേജ് ഓഫീസ്. നവംബര്‍ 25ന് നീലേശ്വരം, പുതുക്കൈ, പേരോല്‍ വില്ലേജുകള്‍ക്കായി നീലേശ്വരം വില്ലേജ് ഓഫീസ്.  ഡിസംബര്‍ 1ന് ബേഡഡുക്ക, മുന്നാട് വില്ലേജുകള്‍ക്കായി ബേഡഡുക്ക വില്ലേജ് ഓഫീസ്.  ഡിസംബര്‍ 2ന് ഉദിനൂര്‍, നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജുകള്‍ക്കായി നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസ്.  ഡിസംബര്‍ 8ന് കുറ്റിക്കോല്‍, ബന്തടുക്ക, കരിവേടകം വില്ലേജുകള്‍ക്കായി കുറ്റിക്കോല്‍ വില്ലേജ് ഓഫീസ്. ഡിസംബര്‍ 9ന് വലിയപറമ്പ, സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജുകള്‍ക്കായി സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസ്.  ഡിസംബര്‍ 15ന് പടന്ന, പിലിക്കോട് വില്ലേജുകള്‍ക്കായി പടന്ന വില്ലേജ് ഓഫീസ്. ഡിസംബര്‍ 16ന് ക്ലായിക്കോട്, കൊടക്കാട് വില്ലേജുകള്‍ക്കായി കൊടക്കാട് വില്ലേജ് ഓഫീസ്. ഡിസംബര്‍ 22ന് ചെറുവത്തൂര്‍, തുരുത്തി വില്ലേജുകള്‍ക്കായി ചെറുവത്തൂര്‍ വില്ലേജ് ഓഫീസ്.  ഡിസംബര്‍ 23ന് കയ്യൂര്‍, ചീമേനി വില്ലേജുകള്‍ക്കായി കയ്യൂര്‍ വില്ലേജ് ഓഫീസ്.വില്ലേജ് ഓഫീസ് സംബന്ധിച്ച പരാതികളും കുറവുകളും പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടറെ നേരിട്ട് ബോധിപ്പിക്കാനായി ഫോണ്‍: 04994255010, 8281753733.

No comments