Breaking News

വെള്ളരിക്കുണ്ട് കൂളിപ്പാറയുടെ സ്വന്തം ഡോക്ടർ ഹരിതയ്ക്ക് അഭിനന്ദന പ്രവാഹം തുടരുന്നു.. ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, വീവൺ ആർട്സ്&സ്പോർട്സ് ക്ലബ്ബ്, ആവുളക്കോട് ഊര് കൂട്ട സമിതി എന്നിവർ വീട്ടിലെത്തി അനുമോദിച്ചു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് കൂളിപ്പാറയുടെ സ്വന്തം ഡോക്ടർ ഹരിതയ്ക്ക് അഭിനന്ദന പ്രവാഹം തുടരുന്നു. മികവോടെ മലയോരം പദ്ധതിയിൽ ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് ഹരിതയ്ക്ക് ഉപഹാരം കൈമാറി.

കോൺഗ്രസ് നേതാക്കളായ എൻ. ശ്രീനിവാസൻ , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാജേഷ് തമ്പാൻ , ജോസി ഇടപ്പാടി , ബൈജു കൂളിപ്പാറ, ബേബി അരുവിക്കുഴി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

പരിമിതകളിൽ പഠിച്ച് വളർന്ന് ഡോക്ടറായി മാറി നാടിന് മാതൃകയായ ഹരിത രാമകൃഷ്ണന്വീ വൺ ആർട്സ് & സ്പോർട്സ് ക്ലബ്ബും  ആവുളക്കോട് ഊര് കൂട്ട സമിതിയും ചേർന്ന് വമ്പിച്ച സ്വീകരണം നൽകി. സ്വീകരണത്തിൽ വാർഡ് മെമ്പർ സിൽവി ജോസഫ് ഉപഹാരം നൽകി അനുമോദിച്ചു. ഊര് മൂപ്പത്തി സത്യാ മധു, വീവൺ ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡൻറ് രാജേഷ് , ആനിമേറ്റർ രാധാമണി, മുൻപ്രമോട്ടർ രവീന്ദ്രൻ, എന്നിവർ സംസാരിച്ചു പഠന ക്ലാസ് അധ്യാപിക ശ്രീജ നന്ദി  പറഞ്ഞു 

വെള്ളരിക്കുണ്ട് കൂളിപ്പാറ സ്വദേശിയാണ് ഡോ.ഹരിത രാമകൃഷ്ണൻ



No comments