Breaking News

കെ എസ് ഇ ബി നല്ലോമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ ഒാഫീസ് കെട്ടിടോദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു


കുന്നുംകൈ: വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഈസ്ററ് എളേരി പഞ്ചായത്തിലെ നല്ലോമ്പുഴ വൈദ്യുതി സെക്ഷൻ ഓഫീസിനു പുതിയ കെട്ടിടം ഒരുങ്ങി. നല്ലോമ്പുഴ കടുമേനി റോഡിൽ തോമസ് മാത്യു സൗജന്യമായി നൽകിയ പത്ത് സെന്റ് സ്ഥലത്ത് 62  ലക്ഷം രൂപ ചെലവഴിച്ചതാണ്  പുതിയകെട്ടിടമൊരുക്കിയത്. കെട്ടിട ഉദ്‌ഘാടനം  രാവിലെ  നല്ലോമ്പുഴ ടൗണിൽ  മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.നല്ലോമ്പുഴ സെക്ഷനിൽ 11192  ഉപഭോക്താക്കളാണുള്ളത്. എം രാജഗോപാലൻ എം എൽ എ അധ്യക്ഷനായി .രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കെ എസ് ഇ ബി ചെയർമാൻ രാജൻ എൻ ഖോബ്രഗഡെ ഐ എ എസ്, കെ എസ് ഇ ബി ഡയറക്ടർ സി സുരേഷ് കുമാർ , ജില്ലാ കലക്റ്റർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്‌ ഐ എ എസ് , പരപ്പ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, ഈസ്ററ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്  തുടങ്ങിയവർ പങ്കെടുത്തു 


No comments