Breaking News

ചെറുവത്തൂർ ഉപജില്ലാ കലോത്സവം; ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് ബളാലിൽ വച്ച് ലോഗോ പ്രകാശനം ചെയ്തു


ചെറുവത്തൂർ: നവംബർ 21 മുതൽ 25 വരെ കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ നടക്കുന്ന ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് പ്രകാശനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ സി വി നാരായണൻ അധ്യക്ഷത വഹിച്ചു.പ്രധാന അദ്ധ്യാപിക സി വി ശ്രീരേഖ ,എം.വി മധു കുമാർ ,ടി കാഞ്ചന ,പിടി തമ്പാൻ , പത്മകുമാർ, നാടക-ചലച്ചിത്ര നടൻ രാജേഷ് അഴിക്കോടൻ  എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി രാഗേഷ് സ്വാഗതം പറഞ്ഞു. ഇൻക് ലാബ് പയ്യന്നൂർ ആണ് ലോഗോ രൂപകൽപന ചെയ്തത്.

No comments