Breaking News

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതുവഴികൾ തേടി മാലോത്ത് കസബയിലെ കുട്ടി പോലീസുകാർ... പോസ്റ്റുകാർഡിൽ ലഹരി വിരുദ്ധ സന്ദേശം എഴുതി തപാൽ വകുപ്പിന് കൈമാറി


വെള്ളരിക്കുണ്ട് : ജി എച്ച് എസ്‌ എസ്‌ മാലോത്ത് കസബയിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന വിവിധ ലഹരി വിരുദ്ധ  പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം കേഡറ്റുകൾ  പോസ്റ്റുകാർഡിൽ ലഹരി വിരുദ്ധ സന്ദേശം എഴുതി തപാൽ വകുപ്പിന് കൈമാറി. ലഹരി വിരുദ്ധ പോസ്റ്ററുകൾ കൈകളിലേന്തി സ്കൂളിൽ നിന്നും കാൽനടയായാണ് കുട്ടികൾ പോസ്റ്റോഫീസിൽ  എത്തി സന്ദേശം എഴുതിയ നൂറോളം പോസ്റ്റ് കാർഡുകൾ അയച്ചത്.ലഹരി വിമുക്ത സമൂഹം ലക്ഷ്യമിട്ടുകൊണ്ടാണ് എസ് പി സി കുട്ടികൾ ഇത്തരമൊരു പ്രവർത്തി ചെയ്തത്.ലഹരിക്കെതിരെ യുള്ള പോരാട്ടത്തിൽ പങ്കെടുത്തു കൊണ്ട് കഴിഞ്ഞ ഏതാനും ആഴ്ചകളിലായി കസബയിലെ കുട്ടി പോലീസുകാർ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.കുടുംബശ്രീ യൂണിറ്റുകളിലും തൊഴിലുറപ്പ് ഇടങ്ങളിലും കേഡറ്റുകൾ ലഹരി വിരുദ്ധ ക്ലാസുകൾ എടുത്തു.ലഹരിക്കെതിരെ സമൂഹത്തെ ബോധ വത്കരിക്കുന്നതിനായി  മിനി മാരത്തോൺ,സൈക്കിൾ റാലി എന്നിവയും സംഘടിപ്പിക്ക പ്പെട്ടിരുന്നു. 

പി ടി എ പ്രസിഡന്റ്  സനോജ് മാത്യു, പ്രധാന അധ്യാപകൻ ജ്യോതി ബസ്സു,സ്റ്റാഫ്  സെക്രട്ടറി മാർട്ടിൻ ജോർജ്, സീനിയർ അസിസ്റ്റൻറ് എം കെ പ്രസാദ്, എസ്പിസിയുടെ ചുമതലയുള്ള ജോബി ജോസ് ,ജോജിത പിജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

No comments