ഈസ്റ്റ് എളേരിയിൽ രാഷ്ട്രീയ ചിത്രം മാറുന്നു.. ഡിഡിഎഫ് കോൺഗ്രസിലേക്ക്..?
ചിറ്റാരിക്കാൽ: പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ട ഈസ്റ്റ് എളേരിയിലെ മുൻ കോൺഗ്രസ് നേതാവും നിലവിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ്റുമായ ജെയിംസ് പന്തമ്മാക്കൽ കോൺഗ്രസ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്നതായി സൂചന. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് നേതാക്കളും, ഡിസിസി പ്രസിഡന്റ് ടി കെ ഫൈസൽ എന്നിവരുമായി നടത്തിയ സംയുക്ത ചർച്ചയിലാണ് കെപിസിസി തീരുമാനം. ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ പിൻവലിക്കേണ്ട ദിവസം ഇന്ന് അവസാനിക്കവേയാണ് കോൺഗ്രസിന്റെ നിർണായക നീക്കം , ഇതോടുകൂടി ഈസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പ്രസക്തി ഇല്ലാതായി.
No comments