"ആരാധകർ ശാന്തരായി " എതിരാളികൾ ഒരേ ഫ്രെയിമിൽ ;ഫുട്ബോൾ സൗഹാർദ്ദവുമായി കരിന്തളം മീർക്കാനത്ത് നിന്നൊരു കൗതുക കാഴ്ച
നീലേശ്വരം : ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നാടെങ്ങും ആവേശത്തിൽ. നഗരപ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലും കട്ടൗട്ടുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്ന തിരക്കിലാണ് ഫുട്ബോൾ പ്രേമികൾ. എന്നാൽ വ്യത്യസ്തമായൊരു പ്രചാരണ മാതൃക തീർത്ത് കരിന്തളം മീർക്കാനത്തെ ഫുട്‌ബോൾ പ്രേമികൾ എതിരാളികളായ ഇരുടീമുകളുടേയും ബോർഡ് ഒരേ ഫ്രെയിമിൽ സ്ഥാപിച്ചു. ഇത് കാണുന്നവർക്കെല്ലാം കൗതുകമായി.
No comments