Breaking News

റവന്യു ജില്ലാ കായിക മേള ; ഓവറോൾ ചാമ്പ്യൻമാരായി ചെറുവത്തൂർ(179) തൊട്ടുപിറകിൽ മലയോരത്തിന് അഭിമാനമായി രണ്ടാം സ്ഥാനത്തോടെ ചിറ്റാരിക്കാൽ(174)




നീലേശ്വരം : രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ആതിഥ്യമരുളിയ ജില്ലാ സ്കൂൾ കായിക മേളയിൽ 22 സ്വർണവും 18 വെള്ളിയും 15 വെങ്കലവുമായി 179 പോയിന്റ്‌ നേടി ചെറുവത്തൂർ ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. 24 സ്വർണവും 13 വെള്ളിയും 15 വെങ്കലവുമായി 174 പോയിന്റോടെ ചിറ്റാരിക്കാൽ രണ്ടാം സ്ഥാനത്തും 128 പോയിന്റൊടെ ഹൊസ്ദുർഗ് മൂന്നാം സ്ഥാനത്തുമെത്തി. കാസർകോട് (98), കുമ്പള (87), ബേക്കൽ (70), മഞ്ചേശ്വരം (38).

സമാപന സമ്മേളനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത അധ്യക്ഷയായി. മനോഹരൻ പാലായി, കൗൺസിലർമാരായ ടി പി ലത, വി വി സതി, പി ഭാർഗവി, പ്രിൻസിപ്പൽ വിജേഷ്, പ്രധാനാധ്യാപിക കലാശ്രീധർ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ്‌ മഡിയൻ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.



No comments