Breaking News

ലയിക്കുമെന്ന് ഒരു വിഭാഗം ലയിക്കേണ്ടന്ന് മറുവിഭാഗം ഈസ്റ്റ്‌ എളേരി കോൺഗ്രസിന് നാളെയാണ് ഫൈനൽ മാച്ച്


വെള്ളരിക്കുണ്ട് : നാളെ ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് കിക്ക്ഓഫ്‌ ആണെങ്കിൽ ഈസ്റ്റ്‌ എളേരി കോൺഗ്രസിന് നാളെയാണ് ഫൈനൽ മാച്ച്. നാളെ ഡിഡിഎഫ് ചിറ്റാരിക്കാലിൽ നടക്കുന്ന ലയനസമ്മേളനത്തോടെ കോൺഗ്രസിൽ ഉദ്യോഗികമായി ലയിക്കുമെന്ന് പറയുമ്പോളും ഈസ്റ്റ്‌ എളേരി കോൺഗ്രസിലെ മറുവിഭാഗത്തിന്റെ തീരുമാനം ഡി ഡിഎഫ് ഇപ്പോൾ കോൺഗ്രസിൽ ലയിക്കേണ്ട എന്നതാണ്. നാളെത്തെ ലയന സമ്മേളനം വിജയിക്കുമോ ഇല്ലയോ എന്നറിയാനുള്ള ആകാംഷയിലാണ് മലയാരം. ഇരുവിഭാഗത്തിൽപെട്ട പ്രവർത്തകരും നേതാക്കളും   നാളെത്തെ കലാശകൊട്ടിനു മുൻപ്തന്നെ സോഷ്യൽ മീഡിയയിൽ പോരാട്ടം ആരംഭിച്ചു കഴിഞ്ഞു

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എത്തിയാണ്‌ ലയനസമ്മേളനം. പത്തുവർഷമായി ഈസ്റ്റ് എളേരിയിലെ കോൺഗ്രസിനെതിരെ പഞ്ചായത്ത് ഭരണത്തിലുള്ള ജയിംസ് പന്തമ്മാക്കലും കൂട്ടരും ഈസ്റ്റ് എളേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും കോൺഗ്രസിലേക്ക് അടുത്തത്. 

ഇതിനിടെയാണ് ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇതേത്തുടർന്നാണ് ഇരുവിഭാഗവും വീണ്ടും അകന്നത് ഡിഡിഎഫിനോട് പൊരുതി നിന്ന കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തെ അവഗണിച്ച്‌ ലയനസമ്മേളനം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്‌ മണ്ഡലം കമ്മിറ്റിയുടെയും വാർഡ്, ബൂത്ത് ഭാരവാഹികളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ഡിസിസി, കെപിസിസി നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന കർഷക കോൺഗ്രസ് വൈസ് പ്രസിഡന്റ്‌ രാജു കട്ടക്കയം, മണ്ഡലം കമ്മിറ്റിയുടെ തീരുമാനം മാധ്യമങ്ങളെ അറിയിച്ചു. ഇതിനിടെയാണ് ജയിംസ് പന്തമ്മാക്കൽ, ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ, വിനോദ്കുമാർ പള്ളയിൽവീട് എന്നിവരെ പങ്കെടുപ്പിച്ച് കാസർകോട്ട്‌ സമ്മേളനം വിളിച്ചുകൊണ്ട് ഞായറാഴ്‌ച തന്നെ ലയനസമ്മേളനം നടക്കുമെന്നും പ്രഖ്യാപിച്ചത് .

No comments