Breaking News

കൊന്നക്കാട് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു


കൊന്നക്കാട്: ഡിസംബർ 23 മുതൽ 27 വരെ നടക്കുന്ന കൊന്നക്കാട് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിനും മണ്ഡലകാല മഹോത്സവത്തിനും തുടക്കം കുറിച്ച് കൊന്നക്കാട് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. താലപ്പൊലി മുത്തുക്കുട വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന കലവറ നിറയ്ക്കൽ  ഘോഷയാത്രയിൽ നിരവധി ആളുകൾ അണിനിരന്നു. 25 ഞായറായ്ച്ച രാവിലെ 5.30ന് തിരുവപ്പന വെള്ളാട്ടം പുറപ്പാട്. 27 ന് മണ്ഡല പൂജാ മഹോത്സവം, രാത്രി 7 ന് ഭജന തുടർന്ന് മാതൃസമിതിയുടെ തിരുവാതിര അരങ്ങേറും.

No comments