Breaking News

ഉദുമ കളനാട് ഓവർ ബ്രിഡ്ജിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു


ഉദുമ: കളനാട് ഓവര്‍ ബ്രിഡ്ജില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് ന്യൂസ് പേപ്പര്‍ റോളുമായി പോവുകയായിരുന്ന ലോറിയാണ് വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ സുരക്ഷാ മതില്‍ തകര്‍ന്നുവെങ്കിലും തലനാരിഴ വ്യത്യാസത്തില്‍ ലോറി താഴേയ്ക്ക് വീഴാതെ അരികുപറ്റി നില്‍ക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന പേപ്പര്‍ റോളുകള്‍ പാളത്തിലേക്ക് പതിച്ചിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു.

No comments