അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹം... നാളെ മുതൽ...
വെള്ളരിക്കുണ്ട് : അടുക്കള ക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞ ത്തിന് നാളെ മുതൽ തുടക്കമാകും..24 മുതൽ 31വരെ നടക്കുന്ന ഭാഗവത സപ്താഹയജ്ഞ ത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തി യായതായി ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു..
24 ന് രാവിലെ ഗണ പതി ഹോമത്തോടെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന സപ്താഹത്തിന് തുടക്കം കുറിക്കും..തുടർന്ന് മഹാപൂജ അന്ന ദാനത്തിനു ശേഷം ആചാര്യ വരവേൽപ്പും നടക്കും.
വൈകിട്ട് പുതുതായി നിർമ്മിച്ച നടപന്തൽ തന്ത്രി കക്കാട്ടില്ലത്ത് നാരായണ പട്ടേരി ക്ഷേത്രത്തിനു സമർപ്പിക്കും. ഇതിനു ശേഷം സപ്താഹവേദിയിൽ പ്രതിഷ്ഠി ക്കുവാനുള്ള കൃഷ്ണ വിഗ്രഹം ശ്രീകോവിലിന് മുന്നിൽ നിന്നും വാദ്യ ഘോഷത്തിന്റെയും നാമ ജപത്തിന്റെയും അകമ്പടി യോടെ എഴുന്നുള്ളിക്കും.. യഞ്ഞാചാര്യൻ മാങ്കുളം ഗോവിന്ദൻ നമ്പൂതിരി സപ്താഹ വേദിയിൽ കൃഷ്ണ വിഗ്രഹം പ്രതിഷ്ഠിക്കും.
25 ന് രാവിലെ മുതൽ ഭാഗവത പാരായണം ആരംഭിക്കും. തുടർന്ന് വിവരണത്തിനു ശേഷം വൈകിട്ട് ആറു മണിയോടെ ഓരോ ദിവസവും സമാപിക്കും. 29 ന് സപ്താഹത്തിലെ നവ്യാനുഭൂതി നൽകുന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര നടക്കും
മലയോരത്തെ പ്രസിദ്ധമായ ദേവീ ക്ഷേത്രമായ അടുക്കളക്കുന്നിൽ നടക്കുന്ന സപ്താഹത്തിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ആയിരകണക്കിന് ആളുകൾ എത്തിചേരുമെന്നും സപ്താഹവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ആളുകൾക്കും അന്നദാനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു..
പത്ര സമ്മേളനത്തിൽ ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കരിമ്പിൽ മദനഗോപാൽ, വൈസ് പ്രസിഡന്റ് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, സെക്രട്ടറി സജി മാമ്പ്രയിൽ, ഹരീന്ദ്രനാഥ് നാട്ടക്കൽ, സപ്താഹകമ്മറ്റി കൺവീനർ പി.ജി. വിനോദ്, സനീഷ് പള്ളിക്കൈ, വിഷ്ണു പ്രസാദ്. എന്നിവർ പരിപാടികൾ വിശദീകരിച്ചു.
No comments