Breaking News

സിക്കിമിൽ ആർമി ട്രെക്ക് മറിഞ്ഞ് 16 സൈനികർക്ക് ദാരുണാന്ത്യം


ഗാങ്ടോക്ക്: സിക്കിമില്‍ ആര്‍മി ട്രെക്ക് മറിഞ്ഞ് 16 സൈനികര്‍ക്ക് ദാരുണാന്ത്യം. നോർത്ത് സിക്കിമിലെ സെമയിലാണ് അപകടം. ചാത്തേനിൽ നിന്ന് താങ്കുവിലേക്ക് പോയ ട്രെക്കുകളാണ് അപകടത്തിൽപെട്ടത്. റോഡിൽ നിന്ന് തെന്നിമാറിയ ട്രെക്ക് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ നാല് സൈനികരെ ഹെലികോപ്റ്റർ മാർ​ഗം ആശുപത്രിയിലേക്ക് മാറ്റി. സൈനികരുടെ മരണത്തിൽ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് അനുശോചനമറിയിച്ചു.

'വടക്കൻ സിക്കിമിൽ വാഹനാപകടത്തിൽ കരസേനാംഗങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ട്. അവരുടെ സേവനത്തിനും പ്രതിബദ്ധതയ്ക്കും രാജ്യം അങ്ങേയറ്റം നന്ദി പറയുന്നു. മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് എന്റെ അനുശോചനം. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു,' പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.


No comments