Breaking News

സെൻ്റ്. എലിസബത്ത് കോൺവെൻ്റ് സ്കൂൾ വാർഷികം സമാപിച്ചു തലശ്ശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് :  സെൻ്റ്. എലിസബത്ത് കോൺവെൻ്റ് സ്കൂൾ വാർഷികം  തലശ്ശേരി അതിരൂപത ബിഷപ്പ്  മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് സഹോദയ പ്രസിഡൻ്റ്ഫാ. മാത്യു കളപ്പുരയിൽ സി.എം.ഐ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ മുഖ്യാതിത്ഥി ആയിരിന്നു. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് തോമസ് ചെറിയാൻ, സ്കൂൾ മനേജ് മെൻ്റ് കമ്മറ്റി അംഗം ഡോ. ജോബി തോമസ് ,മാനേജർ സിസ്റ്റർ ഗ്രേസ് പാലംകുന്നേൽ  എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മലേപ്പറമ്പിൽ സ്വാഗതവും മാസ്റ്റർ പി.സ.കാർത്തിക് , കുമാരി ക്ലാരിസ് ആൻറണി എന്നിവർ ചേർന്ന് നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂളിലെ മുഴുവനും കുട്ടികൾ പങ്കെടുത്ത വിവിവിധ കലാപരിപാടികളും അരങ്ങേറി .

No comments