Breaking News

അടുക്കളയിൽ നാടൻ തോക്കും തിരകളും ഒളിപ്പിച്ച നിലയിൽ; രാത്രിയിൽ പോലീസ് പരിശോധന, ഉദുമ സ്വദേശി അറസ്റ്റിൽ




കാസർകോട്: വീട്ടിൽ അനധികൃതമായി നാടൻ തോക്കും വെടിയുണ്ടകളും സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. ഉദുമ ബാര സ്വദേശി കിഴക്കേ വളപ്പ് സതീശൻ എന്ന സതീഷ് (39) ആണ് പിടിയിലായത്. യുവാവിനെതിരെ ആംസ് ആക്റ്റ് പ്രകാരം മേൽപ്പറമ്പ് പോലീസ് കേസെടുത്തു.

കാസർകോട് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറായ സതീഷിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രി മേൽപ്പറമ്പ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയിൽ വീടിന്റെ അടുക്കളയുടെ തട്ടിൻ മുകളിൽ സൂക്ഷിച്ച നാടൻ തോക്ക് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിൽ മൂന്നു തിരകളും കണ്ടെടുത്തു.


കഴിഞ്ഞ അഞ്ചുവർഷമായി ഇയാൾ നാടൻ തോക്ക് സൂക്ഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ നായാട്ട് സംഘമായി ഇയാൾക്ക് ബന്ധമുണ്ടെന്നും മറ്റുള്ളവരെ കൂടി ഇനി പിടികൂടുമെന്നും പോലീസ് പറഞ്ഞു. പ്രതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം കാഞ്ഞങ്ങാട് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.

No comments