പെൻഷൻ: സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി
തിരുവനന്തപുരം: വിധവാ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ സമർപ്പിക്കുന്ന പുനർവിവാഹിത/വിവാഹിതയല്ലെന്നുള്ള സർട്ടിഫിക്കറ്റുകൾ സേവന പെൻഷൻ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഫെബ്രുവരി 1 മുതൽ മെയ് 20 വരെ (പെൻഷൻ ബിൽ പ്രോസസ് ചെയ്യുന്ന ദിവസങ്ങളൊഴികെ) പ്രാദേശിക സർക്കാരുകൾക്ക് സമയം ദീർഘിപ്പിച്ചു. മെയ് 20നുള്ളിൽ സർട്ടിഫിക്കറ്റുകൾ അപ്രൂവ് ചെയ്യാത്തവരുടെ പെൻഷൻ തടയും. സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്ന പക്ഷം, അപ്‌ലോഡ് ചെയ്യുന്ന മാസം മുതൽക്കുള്ള പെൻഷൻ ലഭിക്കുന്നതിന് ഗുണഭോക്താവിന് അർഹതയുണ്ട്. തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് അർഹതയുണ്ടായിരിക്കുന്നതല്ല.
No comments