Breaking News

കേന്ദ്ര ബജറ്റ് 2023: ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി, നികുതി സ്ലാബുകൾ അഞ്ചെണ്ണം



ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. സമ്പദ്ഘടന ശരിയായ ദിശയിലെന്ന് ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റാണ് ഇതെന്നും അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റാകും ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.ഇത് അഞ്ചാം തവണയാണ് നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി. ഏഴ് ലക്ഷം വരെ നികുതി വേണ്ട. നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കി നിജപ്പെടുത്തി. 36 ലക്ഷം വരെ 5 ശതമാനമാണ് നികുതി. 69 ലക്ഷം വരെ 10 ശതമാനം, 912 ലക്ഷം വരെ 15 ശതമാനം, 1215 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി.

ഏകലവ്യാ മാതൃകയില്‍ 740 റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 3.5 ലക്ഷം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 38,800 അധ്യാപകരെ നിയമിക്കും. റെയില്‍വേയ്ക്ക് എക്കാലത്തേയും ഉയര്‍ന്ന വിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തി. 157 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കും. അരിവാള്‍ രോഗം നിര്‍മാര്‍ജ്ജനം ചെയ്യും. സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി പലിശ രഹിത വായ്പ നല്‍കും

കാര്‍ഷിക വായ്പാ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയില്‍ ഐടി അധിഷ്ടിത അടിസ്ഥാന വികനം നടപ്പാക്കും. മത്സ്യമേഖലയ്ക്ക് 6000 കോടിയുടെ അനുബന്ധ പദ്ധതി നടപ്പാക്കും. മൃഗപരിപാലനം, പാല്‍, ഫിഷറീസ് മേഖലകള്‍ക്ക് പ്രത്യേക പരിഗണന. തടവിലുള്ള പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കും. ജാമ്യത്തുക, പിഴത്തുക എന്നിവയില്‍ സഹായം നല്‍കുമെന്നും മന്ത്രി. 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും സ്ഥാപിക്കും. പിഎം ആവാസ് യോജനയ്ക്ക് 66 ശതമാനം വര്‍ധനയോടെ 79,000 രൂപ വകയിരുത്തി.

നഗരവികസനത്തിന് 10,000 കോടി. നഗരങ്ങളില്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കാന്‍ യന്ത്ര സംവിധാനം കൊണ്ടുവരും. നഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട്. ഗതാഗത മേഖലയ്ക്ക് 75,000 കോടി. ഇനിമുതല്‍ പാന്‍കാര്‍ഡും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും സാര്‍വത്രിക ഐഡിയായി പാന്‍ കാര്‍ഡ് പരിഗണിക്കും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 നടപ്പാക്കും. വിവിധ സംസ്ഥാനങ്ങളിലായി നൈപുണ്യ വികസനത്തിന് 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ സ്ഥാപിക്കും.

ഗോവര്‍ധന്‍ പദ്ധതിക്ക് 10,000 കോടി വിലയിരുത്തി. ആദിവാസി വികസനത്തിന് 15,000 കോടി രൂപ. ഇ-കോടതികള്‍ തുടങ്ങാന്‍ 7000 കോടി. 5ജി അനുബന്ധ ആപ്പുകള്‍ വികസിപ്പിക്കാന്‍ 100 ലാബുകള്‍ വരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണത്തിന് 3 കേന്ദ്രങ്ങള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിക്ഷേപ പദ്ധതി. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപ പരിധി 30 ലക്ഷമായി ഉയര്‍ത്തി. നേരത്തെ 15 ലക്ഷമായിരുന്നു. അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നിരക്കുകള്‍ 21ല്‍ നിന്ന് 13 ശതമാനമാക്കി കുറയ്ക്കും. ടിവിക്ക് വില കുറയും. ടിവി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഇളവ്. ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടേയും വില കുറയും. സിഗരറ്റുകള്‍ക്ക് വിലകൂടും. സ്വര്‍ണം, വെള്ളി, വജ്രം എന്നിവയ്ക്കും വില കൂടും.

No comments