Breaking News

ചാമക്കളം കോളനി- കൊന്നക്കാട് റോഡിന് ശാപമോക്ഷം; എംഎൽഎ ഫണ്ട് അനുവദിച്ചു 50ഓളം കുടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക റോഡാണിത്


വെള്ളരിക്കുണ്ട്: ചാമക്കളം കോളനി നിവാസികളുടെ സ്വപ്നവും പൂവണിയുന്നു. മലമുകളിലെ അവരുടെ ഏക യാത്രാ സൗകര്യമായ ചാമക്കളം കോളനി - കൊന്നക്കാട് റോഡ് നവീകരിക്കാൻ എം രാജഗോപാലൻ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 20ലക്ഷം രൂപ അനുവദിച്ചു. ഈ റോഡിൽ ഏതാണ്ട് 300 മീറ്ററോളം ദൂരം കാൽനട യാത്രയ്ക്ക് പോലും സാധിക്കാതെ ദുർഘടമാണ്. ഇവിടെ 25 പട്ടികവർഗ കുടുംബംങ്ങളടക്കം 50ഓളം കുടുംബങ്ങളുടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക റോഡാണ് ഇത്. ചാമക്കളം റോഡ് നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന  സിപിഐ എം പറമ്പ ലോക്കൽ കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച് എംഎൽഎ ഫണ്ട് അനുവദിക്കുകയായിരുന്നു

No comments