Breaking News

കുട്ടികളെ കഞ്ചാവ് വലിപ്പിക്കുന്ന സ്ഥിരം കുറ്റവാളി പിടിയിൽ കാഞ്ഞങ്ങാട് മരക്കാപ്പു കടപ്പുറത്തെ ശ്യാം മോഹനെയാണ് അറസ്റ്റ് ചെയ്തത്


ഹൈസ്‌ക്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കി ലഹരിക്കടിമയാക്കുന്ന പ്രതി പിടിയില്‍. കാഞ്ഞങ്ങാടിന്റെ തീരദേശത്തുള്ള സ്‌ക്കൂളിലെ 9-ാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ നിര്‍ബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച മരക്കാപ്പു കടപ്പുറത്തെ ശ്യാം മോഹനെ(32)യാണ് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ഹൊസ്ദുര്‍ഗ് സിഐ കെ.പി ഷൈനും സംഘവും സംയുക്തമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. ശ്യാമിനെതിരെ മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് പൊലീസിലും എക്‌സൈസിലുമായി എട്ട് കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.

No comments