Breaking News

കെഎസ്ടിഎ സംസ്ഥാന സമ്മേളനം ; മെഗാ സെമിനാർ ജനുവരി 25 ന് പരപ്പയിൽ നടക്കും എം സ്വരാജ് ഉദ്ഘാടനം ചെയ്യും സംഘാടക സമിതി രൂപീകരിച്ചു


പരപ്പ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെഎസ്ടിഎയുടെ 32ാം  സംസ്ഥാന സമ്മേളനം 2023 ഫെബ്രുവരി 18,  19,  20 , 21 തീയതികളിൽ കാഞ്ഞങ്ങാട് നടക്കുകയാണ്. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള മെഗാ സെമിനാർ ജനുവരി 25 വൈകുന്നേരം 4 മണിക്ക് നടക്കുന്നു. ബഹുസ്വര ഇന്ത്യയുടെ ഭാവി എന്നതാണ് വിഷയം. എം സ്വരാജ് ഉദ്ഘാടനം ചെയ്യും. സെമിനാറിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം പി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ ആർ രാജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ദിലിപ് കുമാർ വിശദീകരണം നടത്തി.  സി എച്ച് അബ്ദുൾ നാസർ, എ കെ മോഹനൻ , സാബു കാക്കനാട് , വി ബാലകൃഷ്ണൻ , പി എം ശ്രീധരൻ , വികെ റീന,  എം ബിജു , പി രവി , പ്രമോദ് കുമാർ എ വി , പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

എ ആർ വിജയകുമാർ സ്വാഗതവും കെ വസന്തകുമാർ നന്ദിയും രേഖപ്പെടുത്തി.


ചെയർമാൻ : ടി കെ രവി

കൺവീനർ : കെ വസന്തകുമാർ

No comments