Breaking News

ജല തുരംഗങ്ങളുടെ (സുരങ്ക കിണർ ) നിർമ്മാണത്തിൽ പ്രസിദ്ധനായിരുന്ന കുണ്ടംകുഴി നീർക്കയയിലെ കുഞ്ഞമ്പു മരണപ്പെട്ടു ഇന്ന് രാവിലെ വീടിനടുത്ത് തൂങ്ങി മരിക്കുകയായിരുന്നു


കുണ്ടംകുഴി :കുണ്ടംകുഴി ജല തുരംഗങ്ങളുടെ ആശാന്‍ കുണ്ടംകുഴി നീര്‍ക്കയയിലെ കുഞ്ഞമ്പു മരണപ്പെട്ടു . ഇന്ന് രാവിലെ വീടിനടുത്ത് തൂങ്ങി മരിക്കുകയായിരുന്നു. വീട്ടില്‍ ആളിലാത്ത സമയത്തായിരുന്നു സംഭവം. നാട്ടുകാര്‍ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി കുണ്ടംകുഴിയില്‍ പഞ്ചായത്ത് സോക്കര്‍ ചടങ്ങില്‍ കുഞ്ഞമ്പുവിനെ സംഘാടകര്‍ ആദരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ തുരംഗങ്ങള്‍ നിര്‍മ്മിച്ച കുഞ്ഞമ്പുവിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുഞ്ഞമ്പുവിന്റെ വേര്‍പാട് നാടിനെ നടുക്കി. മൃതദേഹം കാസര്‍കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം വൈകീട്ട് വീട്ട് വളപ്പില്‍ സംസ്‌ക്കരിക്കും

No comments