Breaking News

കുട്ടികൾക്ക് ആൽബസോൾ ഗുളികകൾ വിതരണം ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും ; ജില്ലാ മെഡിക്കൽ ഒാഫീസർ


കാസർഗോഡ് : ദേശീയവിര വിമുക്ത ദിനത്തിന്റെ ഭാഗമായി ഒരു വയസു മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആൽബസോൾ ഗുളികകൾ വിതരണം ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെടുകയും, തെറ്റായ പ്രചരണം നടത്തുന്നതിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പിനെയും  ജില്ലാ ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ട്.ആയത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വ്യാജപ്രചരണങ്ങളിൽ കുടുങ്ങാതെ കുട്ടികളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തി ഗവൺമെൻറ് നടപ്പിലാക്കുന്ന ഈ പ്രവർത്തനവുമായി മുഴുവൻ രക്ഷിതാക്കളും പൊതുജനങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.എല്ലാ വിദ്യാലയങ്ങളും അംഗൻവാടികളും വഴി നടക്കുനവിരശല്യത്തിനെതിരായ ഗുളിക വിതരണ പരിപാടി വൻ വിജയമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന്‌ അധികൃതർ അറിയിച്ചു 

         

No comments