Breaking News

നിരോധിത നോട്ടുകളുമായി ഉദുമ പള്ളം സ്വദേശിയായ വയോധികൻ പിടിയിൽ


ആനക്കൊമ്പ് തേടിയെത്തിയ വനപാലകര്‍ ഒന്നേക്കാല്‍ ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി വയോധികനെ പിടികൂടി. ഉദുമ പള്ളം സ്വദേശിയും കളനാട് താമസക്കാരനുമായ നാരായണനാണ് ദേളിയില്‍ വെച്ച് നിരോധിച്ച ആയിരത്തിന്റെ 88 നോട്ടുകളും അഞ്ഞൂറിന്റെ 82 നോട്ടുകളുമായി കണ്ണൂരില്‍ നിന്നുള്ള ഫ്ളയിംഗ് സ്‌ക്വാഡ് വിഭാഗവും സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ & ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. പണം കടത്തിയ മാരുതി ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. ശ്രീലങ്കയിലെയും നേപ്പാളിലെയും അന്ധവിശ്വാസികളെ മുതലെടുക്കാനാണ് പഴയ നോട്ടുകള്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്നാണ് സംശയിക്കുന്നത്.


No comments