Breaking News

എസ്.എം.എ നാഷണൽ ചെയർമാനെ കമ്പല്ലൂർ ജെ.സി.ഐ ആദരിച്ചു


കമ്പല്ലൂർ : ജെ.സി.ഐ സിനിയർ മെമ്പർ അസോസിയേഷന്റെ രണ്ടാമത് നാഷണൽ ചെയർമാനായി നിയമിതനായ തളിപ്പറമ്പ് സ്വദേശി Er. പ്രമോദ് കുമാറിനെ ജെ.സി.ഐ കമ്പല്ലൂർ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ ജെ.സി.ഐ കമ്പല്ലൂരിന്റെ പ്രസിഡന്റ്  ഷോബി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ മുൻ മേഖല പ്രസിഡന്റ് ദീലിപ് ടി ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചു. കമ്പല്ലൂരിന്റെ മുൻ പ്രസിഡന്റമാരായിരുന്ന ഗിരിഷ് , അനൂപ്, രാജേഷ്, ബാബു, ഷൈജു, വിൽസൻ, ജോബിൻ ബാബു, വിജേഷ് എന്നിവർ  നേതൃത്വം നൽകി.

No comments