Breaking News

ചിറ്റാരിക്കാൽ പാലാവയലിൽ വാറ്റുചാരായ നിർമ്മാണ കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്, 500 ലിറ്റർ വാഷ് പിടികൂടി


ചിറ്റാരിക്കാൽ : വാറ്റുചാരായ നിർമ്മാണ കേന്ദ്രത്തിൽഎക് സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 500 ലിറ്റർ വാഷ് പിടികൂടി.

കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻ്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ കെ. സുരേഷ് ബാബുവും സംഘവും വെള്ളരിക്കുണ്ട്

പാലാവയൽ വായ്ക്കാനത്ത് നടത്തിയ റെയ്ഡിലാണ് വാഷ് പിടികൂടിയത്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അബ്കാരി കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സി കെ അഷറഫ് ,സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ് സി, പ്രജിത്ത് കെ ആർ, നിഷാദ് പി നായർ എന്നിവരും ഉണ്ടായിരുന്നു.


No comments