Breaking News

കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും ഇന്ന് വൈകിട്ട് 5 മണിക്ക്


രാജപുരം: കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും, യാത്രയയപ്പും ഇന്ന് വൈകിട്ട് 5 മണിക്ക് കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ നവീകരിച്ച ക്ലാസ് മുറി ഉദ്ഘാടനം നിർവഹിക്കും. പിടിഎ പ്രസിഡന്റ് എ.ശശിധരൻ അധ്യക്ഷത വഹിക്കും. സിനിമ നടൻ ശിവദാസ് മട്ടന്നൂർ മുഖ്യാതിഥിയാകും. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സന്തോഷ് വി ചാക്കോ അനുമോദനം നടത്തും., ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ശ്രീലത, പഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരിക്കാലായിൽ, എം.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ.

No comments