Breaking News

വിഷം അകത്ത് ചെന്ന് ചികിൽസയിലായിരുന്ന പാണത്തൂർ സ്വദേശിയായ മധ്യവയസ്‌കൻ മരിച്ചു


പാണത്തൂർ പള്ളിക്കാൽ സ്വദേശി പി.കെ കുമാരൻ (48) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് വിഷം കഴിച്ച് അവശനിലയിൽ കണ്ട കുമാരനെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

കഴിഞ്ഞ വർഷം കിണറിൽ വീണ അയൽവാസികളായ രണ്ടു കുട്ടികളെ അതിസാഹസികമായി ജീവൻ രക്ഷിച്ചതിന് നാട്ടുകാർ ആദരിച്ച വ്യക്തിയായിരുന്നു മരിച്ച കുമാരൻ. ഭാര്യ : ഷൈനി വാഴയിൽ. മക്കൾ : അജിത്ത്, അർച്ചന

No comments