Breaking News

കൊടക്കാട് നടക്കുന്ന സംസ്ഥാന നാടകോത്സവ ഭാഗമായി ഗ്രാമീണ വായനശാല& ഗ്രന്ഥാലയം നേതൃത്വത്തിൽ എടത്തോട് 'നാടക സായാഹ്‌ന സദസ്സ്' സംഘടിപ്പിച്ചു


പരപ്പ: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ ഫെബ്രുവരി 22, 23, 24 തീയതികളിലായി കൊടക്കാട് വെച്ച് നടക്കുന്ന സംസ്ഥാന നാടകോത്സവം " രൂപകം 2023 ന്റെ ഭാഗമായി;  എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയം "നാടക സായാഹ്ന സദസ്സ് " ചടങ്ങ് സംഘടിപ്പിച്ചു. സന്തോഷ് വട്ടപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ദാമോദരൻ കൊടക്കൽ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ പഴയകാല കലാകാരൻമാരെ പങ്കെടുപ്പിച്ച ചടങ്ങിൽ പ്രശസ്ത നാടക പ്രവർത്തകൻ സത്യൻ പരപ്പയെ അനുമോദിച്ചു. തങ്ങളുടെ ഗതകാല സ്മരണകളും നാടകാനുഭവങ്ങളും പങ്കിടാൻ സാധിച്ചത് മുതിർന്ന ആളുകൾക്ക് വേറിട്ട അനുഭവമായി. വായനശാല സെക്രട്ടറി എം.ആർ. ശ്രീജ സ്വാഗതവും എം. നാരായണൻ നമ്പ്യാർ നന്ദിയും പറഞ്ഞു.

No comments