Breaking News

ക്വാറിയിലേക്കുള്ള റോഡ് നിർമ്മാണത്തിനായി വെള്ളരിക്കുണ്ട് കാരാട്ട് ജില്ലാ പഞ്ചായത്ത് റോഡിലെ ഓവ്ചാൽ നികത്തിയ പ്രദേശം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സന്ദർശിച്ചു


വെള്ളരിക്കുണ്ട്: ക്വാറി മാഫിയ നികത്തിയ ജില്ലാ പഞ്ചായത്ത് റോഡിൻ്റെ ഓവ്ചാൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള സന്ദർശിച്ചു.

കമ്മാടം - വെള്ളരിക്കുണ്ട് റോഡിൽ കാരാട്ട് ഭാഗത്ത് ക്രഷറിൻ്റെ ആവശ്യത്തിനായ്  ജില്ലാ പഞ്ചായത്ത് റോഡിൻ്റെ ഓവ് ചാൽ നികത്തിയ പ്രദേശം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള സന്ദർശിച്ചു. കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കഴിഞ്ഞ കുറച്ച് ദിവസമായി പോലീസ് സഹായത്തോട് കൂടി ഓവ് ചാൽ മൂടി റോഡ് നിർമ്മിക്കുവാനുള്ള ശ്രമമാണ് ക്വാറി മാഫിയ നടത്തുന്നത്.ഇതിനെതിരെ വടക്കാക്കുന്ന് സംരക്ഷണ സമിതിയും നാട്ടുകാരും ശക്തമായ പ്രതിരോധം തീർക്കുകയാണ്. സന്ദർശനത്തിൽ സി.പി.ഐ എം പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ.രാജു ,ഗ്രാമ പഞ്ചായത്തംഗം എം.ബി.രാഘവൻ,സമരസമിതി പ്രവർത്തകർ എന്നിവർ കൂടെയുണ്ടായി. സമരപന്തലിൽ ചേർന്ന യോഗത്തിൽ കൺവീനർ ടി.എൻ അജയൻ സ്വാഗതം പറഞ്ഞു.

No comments