Breaking News

മികവോടെ മലയോരം പുങ്ങംചാലിൽ സാംസ്‌കാരിക സായാഹ്നം നടത്തി


വെള്ളരിക്കുണ്ട്  :  മികവോടെ മലയോരം പദ്ധതി യുടെ ഭാഗമായി മയക്കു മരുന്നിന്.മലയോരത്ത് ഇടമില്ല' എന്നമുദ്രാവാക്യമുയർത്തിക്കൊ ണ്ട് പോലീസിന്റെ യും  എക്‌സൈസിന്റെയും   പൊതുജനങ്ങളുടെയും സഹകരണത്തോടെ  പുങ്ങംചാലിൽ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു.

അടുത്ത കാലത്തായി മലയോര മേഖലയിൽ ഭീതികരമായ രീതിയിൽ മാരക മയക്കു മരുന്നുകളുടെ ഉപയോഗവും , അതുമൂലമുണ്ടകുന്ന സാമൂഹിക പ്രശ്‌നങ്ങളും കൂടി വരികയും   ഇത്തരം പ്രവർത്തികളിൽ നിന്നും പുതിയ തലമുറയെ പിന്തിരിപ്പിക്കുക എന്നലക്ഷ്യത്തോടെ യാണ്  ബോധവൽക്കരണം എന്നതിനപ്പുറം സാംസ്‌കാരിക സായാഹ്നം കൂടി സംഘടിപ്പിച്ചത്.

 ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ ഡി ബാലചന്ദ്രൻ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ് അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് .ഡി. വൈ. എസ്. പി  . ബാലകൃഷ്ണൻ നായർ നാർ ക്കോട്ടിക് ഡ്രഗ്സ് നിയമങ്ങളും വ്യവസ്ഥകളും എന്നവിഷയത്തിലും 

ജീവിതമാണ് ലഹരി എന്നവിഷയംഅസ്പദമാക്കി എക് സൈസ് പ്രിവന്റീവ് ഓഫീസർ എൻ. ജി. രഘുനാഥനും   ചിറ്റാരിക്കൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞയും നൽ

പഞ്ചായത്ത്‌ പ്രസിഡന്റ്മാരായ രാജു കട്ടക്കയം. ഗിരിജ മോഹൻ ,ചലച്ചിത്ര താരം ഉണ്ണി രാജ്. ടി. കെ. സുകുമാരൻ. സുരേഷ് കമ്മാടം. ജെറ്റോ ജോസഫ്.. സി. പി. സുരേശൻ.ഫാദർ ജിജോ പള്ളി ക്കുന്നേൽ. ഫാദർ ആന്റണി നെല്ലുകുന്നേൽ.ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായഷോബി ജോസഫ്. എ. വി. രാജേഷ്.അന്നമ്മ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു..

എം. സി. രാധാകൃഷ്ണൻ സ്വാഗതവും പട്ടേൻ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.ജനപ്രധിനിധികളും സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ വ്യകതി കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാംസ്‌കാരിക സായാഹ്നത്തിൽ പങ്കെടുത്തു.

വെസ്റ്റ് എളേരി പഞ്ചായത്തിലെ ആശാവർക്കർ മാരുടെ സംഗീതശില്ലവും ,നന്ദനം  വെള്ളിക്കോത്ത്‌ അവതരിപ്പിച്ച  ലഹരി വിരുദ്ധ കലാ പരിപാടികളും മജീഷ്യൻ ബാലചന്ദ്രൻ കൊട്ടോടി യുടെ  ലഹരി വിരുദ്ധ വിസ്മയവും സംസ്കാരിക സായാഹ്നത്തിനുപൊലിമയേകി..

No comments