Breaking News

ഏകദിന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ചിറ്റാരിക്കാൽ വ്യാപാരഭവനിൽ തുടക്കമായി മലയോരത്ത് ആദ്യമായാണ് തികച്ചും സൗജന്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്നത്


ചിറ്റാരിക്കാൽ:  കാസര്‍കോട് ജില്ല പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ഫിലിം സൊസൈറ്റി, ചിറ്റാരിക്കാൽ ഫൈനാട്സ് സൊസൈറ്റിയുമായി സംഘടിപ്പിക്കുന്ന ഏകദിന ചലച്ചിത്രോത്സവം ചിറ്റാരിക്കാലിൽ തുടങ്ങി. ചിറ്റാരിക്കാൽ വ്യാപാര ഭവനിൽ നടന്ന സിനിമ പ്രദര്‍ശനം ഏറെ പ്രേക്ഷക  ശ്രദ്ധ നേടി. കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. കരി, തട്ടുമ്പുറത്തപ്പന്‍, തെയ്യാട്ടം, അംബര്‍ല്ല, ഫാന്‍ഡ്രി, സിനിമ ടിക്കറ്റ്, എ ചെയറി ടൈല്‍, നെയ്ബേര്‍സ്, ഒറ്റാൽ, രണ്ട് പെണ്ണുങ്ങൾ, എർത്ത് സോംഗ്, ദ മോഡേൺ ടൈംസ്, തുടങ്ങി നിരവധി സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പ്രദർശനം സൗജന്യമാണ്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ചലച്ചിത്ര താരം ചിത്ര നായർ വിശിഷ്ടാഥിതിയായി സംബന്ധിക്കും.

No comments