Breaking News

കെഎസ്ടിഎ കലാജാഥ; കാലിച്ചാമരത്ത് സംഘാടകസമിതി രൂപീകരിച്ചു


കാലിച്ചാമരം :  മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.ടി.എ യുടെ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള ജില്ലാ കലാജാഥയുടെ സ്വികരണം ഫൈബ്രുവരി 9 ന് ഉച്ചക്ക് 2:30 മണിക്ക് കാലിച്ചാമരത്ത് നടക്കുന്നു. സ്വീകരണത്തിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ.എം.ഏരിയാ കമ്മിറ്റി അംഗം ടി പി ശാന്ത ഉദ്ഘാടനം ചെയ്തു. എം ചന്ദ്രൻ അധ്യക്ഷനായി. എം ബിജു വിശദീകരിച്ചു.  കയനി മോഹനൻ , പാറക്കോൽ രാജൻ , വരയിൽ രാജൻ, എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ വസന്തകുമാർ അധ്യക്ഷനായി. സംഘാടക സമിതി ഭാരവാഹികൾ - ചെയർമാൻ - വരയിൽ രാജൻ, വൈസ് ചെയർമാൻ - എം ചന്ദ്രൻ, കൺവീനർ - കെ. വസന്തകുമാർ ജോയിന്റ് കൺവീനർ - ഷൈജു സി

No comments