ലഹരിക്കെതിരെയുള്ള ഹൃസ്വചിത്രം 'ഭയനം' ആദ്യ പ്രദർശനം 10ന് മാലോത്ത് കസബ സ്ക്കൂളിൽ
മാലോം: ബിഗ് സ്ക്രീൻ ക്രിയേഷൻസിന്റെ ബാനറിൽ ഡിവൈഎസ്പി സിബി തോമസ് മുഖ്യ കഥാപാത്രമായി അഭിനയിച്ച "ഭയനം "എന്ന ഹ്രസ്വചിത്രം 10 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മാലോത്ത് കസബ ഗവ:ഹയർസെക്കന്റെറി സ്കൂളിൽ, ആദ്യപ്രദർശനവും യൂട്യൂബ് ചാനൽ റിലീസും നടത്തുന്നു .
പി ടി എ പ്രസിഡണ്ട് സനോജ് മാത്യുവിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം ഉദ്ഘാടനം. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയവും, യൂട്യൂബ് ലിങ്ക് റിലീസിംഗ്, ഹെഡ്മാസ്റ്റർ ജ്യോതി ബസുവും നിർവഹിക്കുന്നു.
സുനിൽ ചാലിശ്ശേരിയുടെ കഥയ്ക്ക് ദാസൻ തെങ്കര തിരക്കഥ ഒരുക്കി സംവിധാനം നിർവഹിച്ചിരിക്കുന്നു.
ക്യാമറ ബിൻസീർ, കലാ സംവിധാനം ലയം കൃഷ്ണനും, പ്രൊഡക്ഷൻ കൺട്രോളർ, സ്കറിയ തോമസ് കാഞ്ഞമലയുമാണ്.
യുവതലമുറയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന മദ്യത്തിനും മയക്കുമരുന്നിനും എതിരെ സമൂഹ നന്മ ലക്ഷ്യമാക്കി ഒരു കൂട്ടം ചെറുപ്പക്കാരുടെ പരിശ്രമത്തിന്റെ നേർക്കാഴ്ചയാണ് ഈ ചിത്രം. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾചടങ്ങിൽ സംബന്ധിക്കുന്നു.
No comments