Breaking News

നികുതി വർധനവിനെതിരെ സംസ്ഥാനവ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം; കൊച്ചിയിലും പത്തനംതിട്ടയിലും സംഘർഷം



കൊച്ചി: നികുതി, ഇന്ധന സെസ് വര്‍ധനവിനെതിരെ സംസ്ഥാനവ്യാപകമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കൊച്ചിയിലും പത്തനംതിട്ടയിലും നടന്ന മാര്‍ച്ചുകളിലാണ് സംഘര്‍ഷമുണ്ടായത്. തിരുവനന്തപുരത്ത് സംസ്ഥാന ബജറ്റിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു.കൊച്ചിയില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ചതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഇതേത്തുടര്‍ന്ന് അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബജറ്റിനെതിരെ പത്തനംതിട്ട കളക്ടറിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ പൊലീസിനെ കൂകി വിളിക്കുകയും ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറിയും പ്രതിഷേധിച്ചു. ബാരിക്കേഡുകള്‍ മറിച്ചിട്ടതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തിയത്.തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മാര്‍ച്ചിനിടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് കാര്‍ കെട്ടിവലിച്ചാണ് പ്രതിഷേധിച്ചത്.

No comments