വുഷു, തൈക്കണ്ടോ പരിശീലനത്തിനായി വെള്ളരിക്കുണ്ടിൽ ഗ്രാൻഡ് മാസ്റ്റർ മാർഷ്യൽ ആർട്സ് അക്കാദമി പ്രവർത്തനം ആരംഭിച്ചു
വെള്ളരിക്കുണ്ട്: വുഷു, തൈക്കോണ്ടോ പരീശീലനത്തിനായി വെള്ളരിക്കുണ്ട് മണ്ണൂർ ഷോപ്പിംഗ് കോംപ്ലക്സിൽ ഗ്രാൻഡ് മാസ്റ്റർ മാർഷ്യൽ ആർട്സ് അക്കാദമി എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഷോബി ജോസഫിന്റെ അധ്യക്ഷത വഹിച്ചു, നാസിക് ബാന്റോടുകൂടി വുഷു തായ്‌കൊണ്ടോ വിദ്യാർത്ഥികളുടെ അഭ്യാസങ്ങളോടെ റോഡ് ഷോ നടന്നു. ചീഫ് ഇൻസ്‌ട്രക്ടർ ശ്രീ. അനിൽമാസ്റ്റർ സ്വാഗതം പറഞ്ഞു, ചടങ്ങിൽ 30 സെക്കൻഡിൽ രണ്ടു വിരൽ കൊണ്ട് പുൾ അപ് ചെയ്തു വേൾഡ് റെക്കോർഡിൽ ഇടം നേടിയ ഷിജു മാഷിനെ ആദരിച്ചു. വാർഡ് മെമ്പർ ശ്രീ വിനു കെ ആർ, ശ്രീ ജിമ്മി മാസ്റ്റർ, ശ്രീ തോമസ് പിടി, ശ്രീ.ഡേവിസ് ജോസഫ്, ശ്രീ സണ്ണി കല്ലുവേലിൽ, ശ്രീ.അജേഷ് സി എം, എന്നിവർ ആശംസ അർപ്പിച്ചു. അനന്ദുമോൻ നന്ദിയും പറഞ്ഞു.
No comments