Breaking News

പരപ്പയിൽ എ ടി എം കൗണ്ടറിൽ നിന്നും യുവതിയുടെ മൊബൈൽ ഫോൺ കവർന്നതായി പരാതി


പരപ്പ: പണം ഇടപാട് നടത്താൻ എടിഎം കൗണ്ടറിൽ എത്തിയ യുവതിയുടെ മൊബൈൽ ഫോൺ കവർന്നതായി പരാതി. 

പരപ്പ ടൗണിലുള്ള ഫെഡറൽ ബാങ്കിന്റെ എടിഎം കൗണ്ടറിൽ വച്ച് ഈമാസം 5 ന് ഉച്ചയ്ക്ക് 2. 40 നും 2. 50 നു ഇടയിലുള്ള സമയത്ത് കനകപ്പളളിയിലെ സാദ്ദീഖിന്റെ മകൾ ടി പി. തസ്‌റിയ (19) ന്റെ 13000 രൂപ വില വരുന്ന മൊബൈൽ ആണ് കാണാതായത്. ഈ സമയം എടിഎം കൗണ്ടറിൽ എത്തിയവരിൽ ആരോണ് കവർന്നത് സംശയിക്കുന്നതെന്ന് യുവതി വെളളരിക്കുണ്ട് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു 

No comments