ബളാൽ ശ്രീ ഭഗവതീ ക്ഷേത്രോത്സവത്തിന് തുടക്കമായി; അപൂർവ്വസുന്ദരമായ രഥാരോഹണം ഇന്ന് വൈകിട്ട് മതസൗഹാർദ്ദം വിളിച്ചോതി ബളാൽ കല്ലംചിറ ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി
വെള്ളരിക്കുണ്ട്: മലയോരത്തെ പ്രധാന ദേവീക്ഷേത്രമായ ബളാൽ ശ്രീ ഭഗവതീ ക്ഷേത്ര ഉത്സവത്തിന് തുടക്കമായി. ഇന്നലെ കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
ഉത്സവത്തിൻ്റെ പ്രധാന ആകർഷണമായ രഥാരോഹണം ഇന്ന് വൈകിട്ട് നടക്കും. കേരളത്തിൽ അപൂർവ്വമായി നടക്കുന്ന രഥോത്സവം വീക്ഷിക്കാൻ നിരവധി ഭക്തർ എത്തിച്ചേരും. തുടർന്ന് കാഴ്‌ചശീവേലി. വൈകിട്ട് 7ന് കാഴ്ചവരവ് നടക്കും. ഫെബ്രുവരി 11ന് കൊട്ടക്കോട്ട് കാവിൽ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.
No comments