സ്ഫോടകവസ്തു ഉപയോഗിച്ചതുകൊണ്ട് വീടിന് കേടുപാടുകൾ സംഭവിച്ചതായി പരാതി ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : സ്ഫോടകവസ്തു ഉപയോഗിച്ചതുകൊണ്ട് വീടിന് കേടുപാടുകൾ സംഭവിച്ചതായി പരാതി. മാലോം മണ്ഡലത്ത് താമസിക്കുന്ന ബിനു എസ് (43) ആണ് പരാതിക്കാരൻ. ബിനുവിന്റെ വീടിന് അടുത്തു താമസിക്കുന്ന ജോൺസൺ, വിശ്വനാഥൻ എന്നിവർ ചേർന്ന് ഒന്നാം പ്രതിയുടെ വീടിനു സമീപത്തുള്ള കിണറിൽ പാറപൊട്ടിക്കുന്ന സമയത്ത് അശ്രദ്ധമായി കൈകാര്യം ചെയ്തത് മൂലം തൊട്ടടുത്തുള്ള ബിനുവിന്റെ വീടിന് കേടുപാട് സംഭവിച്ചുവെന്നും ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നതാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേർക്കെതിരെയും വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു
No comments