മലയോരത്തെ അടയ്ക്ക മോഷ്ടാവിനെ വിദഗ്ദമായി കുടുക്കി വെള്ളരിക്കുണ്ട് പോലീസ് നിരവധി കേസുകൾ തെളിഞ്ഞു
വെള്ളരിക്കുണ്ട് : മലഞ്ചരക്ക് കടകളുടെ പൂട്ട് തകർത്ത് അടക്കമാത്രം മോഷ്ടിക്കുന്ന ആളെ പോലീസ് നാടകീയമായി പിടികൂടി. കല്ലൻ ചിറയിലെ മിയനത്ത് നാസറിന്റെ വീട്ടിൽ സൂക്ഷിച്ച അടക്ക മോഷണവു മായി ബന്ധപ്പെട്ടാണ് വെള്ളരിക്കുണ്ട് കൂവപ്പാറ സ്വദേശി കെ. ബാബുവിനെ (55) വെള്ളരിക്കുണ്ട് എസ്. ഐ. വിജയകുമാറും സംഘവുംഅറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുങ്ങംചാൽ കൊടിയങ്കുണ്ടിലെ മധുസൂദനന്റെ ഉടമസ്തതയിൽ പാത്തി ക്കാരയിലെ മലഞ്ചരക്ക് കടയുടെ പൂട്ട് പൊളിച്ച് അടക്ക മോഷ്ടിച്ചതും ബാബുവാണ് എന്ന് തെളിഞ്ഞു.
പാത്തിക്കരയിലും കല്ലൻചിറയിലും നടന്ന അടക്കമോഷണവു മായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് എസ്. ഐ.വിജയകുമാർ നടത്തിയ നാടകീയ നീക്കങ്ങളാണ് മലയോരത്തെ അടക്കമോഷണത്തിനു തുമ്പുണ്ടാക്കിയത്..
നേരത്തെ രാജപൂരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 116 കിലോ അടക്കമോഷണ കേസിൽ റിമാന്റിൽ കഴിഞ്ഞ ബാബു അടുത്തിടെ വെള്ളരിക്കുണ്ടിൽ വാടക വീട്ടിൽ താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് ഇവരെ നിരീക്ഷി ച്ചുവരികയായിരുന്നു..
തിങ്കളാഴ്ച രാവിലെ പോലീസിനെ കണ്ടിട്ടും കള്ളലക്ഷണമില്ലാതെ സ്‌കൂട്ടിയിൽ വരികയായിരുന്ന ബാബുവിനെ പിന്തുടർന്നപോലീസ് തൊണ്ടി മുതൽ സഹിതം വാടകവീട്ടിൽ നിന്നും അറസ്റ്റ് ചെയ്യൂകയായിരുന്നു...
സംഘത്തിൽ എ. എസ്. ഐ. രാജൻ. സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്.. സരിത. സിവിൽ പോലീസ് ഓഫീസർ മാരായ റെജി കുമാർ ടി. ടി. ജയരാജൻ. സുധീഷ്. ജനിൽ എന്നിവരും ഉണ്ടായിരുന്നു..
No comments