Breaking News

ബീഹാർ സംസ്ഥാന സെക്രട്ടറി റോഹൻ കുമാർ സിൻഹയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധം; എ ഐ വൈ എഫ് വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി


വെള്ളരിക്കുണ്ട്: അഗ്നിപഥ് പദ്ധതിക്കെതിരെ സമരം നടത്തിയ എ ഐ വൈ എഫ് ബീഹാർ സംസ്ഥാന സെക്രട്ടറി റോഹൻ കുമാർ സിൻഹയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് എ ഐ വൈ എഫ് വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി  പ്രകടനം നടത്തി. പ്രതിഷേധ യോഗം എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം ധനീഷ് ബിരിക്കുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി പ്രദീപ്‌ കുമാർ സ്വാഗതം പറഞ്ഞു. ദിവ്യ അനിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം രഞ്ജിത്ത്, നിധീഷ്, അഭിനവ്, ധനേഷ്, ശ്രീനന്ദു, റിജിന, അഭിനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.

No comments