Breaking News

" ഒരു വട്ടം കൂടി.... മലയോരത്തിന്റെ വിദ്യാലയമുത്തശ്ശി 70 വയസ്സിലേക്ക്... പ്ലാച്ചിക്കര എൻ എസ് എസ് എ യു പി സ്കൂൾ 70 മത് വാർഷികാഘോഷവും യാത്രയയപ്പും മാർച്ച്‌ 31 ന്


വെള്ളരിക്കുണ്ട് : മലയോരത്തെ  ആദ്യകാല സ്കൂളുകളിലൊന്നായ പ്ലാച്ചിക്കര എൻ എസ് എസ് എ യു പി സ്കൂൾ 70 മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വിവിധ കലാസാംസ്‌കാരിക പരിപാടികളോടെ മാർച്ച്‌ 31 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെടും. വിദ്യാലയങ്ങൾ അപൂർവമായിരുന്ന പഴയ കാലഘട്ടത്തിൽ നിരവധിപേർക്ക് വിദ്യ പകരാൻ 1952 ലാണ് സ്കൂൾ സ്ഥാപിതമായത്. സ്കൂൾ വാർഷികത്തിന്റെ ഉത്ഘാടനം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ മോഹൻ നിർവഹിക്കും. തുടർന്ന് സ്കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും കോമഡി ഉത്സവം സ്റ്റാർ സുനിൽ കണ്ണൻ  അവതരിപ്പിക്കുന്ന നാടൻ പാട്ട്, മാതൃസമിതി അവതരിപ്പിക്കുന്ന കൈകൊട്ടികളി എന്നിവ അരങ്ങേറും. എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ചടങ്ങിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

No comments