Breaking News

വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു; തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എ സി ചെയര്‍കാറിന് 1,590 രൂപ


തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്നു രാവിലെ 8 മണിക്കാണ് ബുക്കിംഗ് തുടങ്ങിയത്.

തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എ സി ചെയര്‍കാറിന് 1,590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2,880 രൂപയാവും.കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് എ സി ചെയര്‍കാറില്‍ 1,520 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2,815 രൂപയുമാണ് നിരക്ക്.



25-ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരതിന്റെ തിരുവനന്തപുരത്തുനിന്നുള്ള സാധാരണ സര്‍വീസ് അരംഭിക്കുന്നത് 28-നാണ്. കാസര്‍കോടുനിന്നുള്ള സര്‍വീസ് 26-ന് ആരംഭിക്കും.


ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.


ചെയര്‍കാറില്‍ 914 സീറ്റും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്.

No comments