Breaking News

പാണത്തൂരിലെ ബാസിൽ മോന് ആലംബം ചാരിറ്റബിൾ സൊസൈറ്റി ടിൽറ്റിങ് ബെഡും കിടക്കയും നൽകി


പാണത്തൂർ: 2016 മുതൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലംബം ചാരിറ്റബിൾ സൊസൈറ്റി കാസർഗോഡ് എൻഡോസൾഫാൻ ദുരന്തത്തിനിരയായി ജീവിക്കുന്ന പാണത്തൂരിലെ ബാസിൽ മോന് ടിൽറ്റിങ് ബെഡും കിടക്കയും നൽകി. ആലംബം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി. കെ.എസ്.രമണി സ്വാഗതം പറഞ്ഞ യോഗത്തിൽ കാസർഗോഡ് ജില്ല കോഡിനേറ്റർ ശ്രീ ടോംസൺ ടോം അധ്യക്ഷത വഹിച്ചു.  പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന പ്രസാദ് ടിൽറ്റിങ് ബെഡ് വിതരണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. രാജപുരം സബ് ഇൻസ്പെക്ടർ ശ്രീ.കരുണാകരൻ  മുഖ്യാതിഥിയായി. എ.എസ് ഐ.ശ്രീ.ചന്ദ്രൻ കെ ജനമൈത്രി പോലീസ്,പഞ്ചായത്ത് മെമ്പർമാരായ ശ്രീ.കെ.ജെ.ജയിംസ്, ശ്രീ.കെ.കെ.വേണുഗോപാൽ, ആലംബം ചാരിറ്റബിൾ സൊസൈറ്റി അംഗം ശ്രീ പത്മനാഭൻ മാസ്റ്റർ, ആശ വർക്കർ ശ്രീമതി മാധവി സുകു, ശ്രീമതി മൈമുന ഒ.എം,ഷിബു കൊന്നക്കാട്,എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കേരള വനവാസി വികാസ് കേന്ദ്രം കണ്ണൂർ വിഭാഗ് ഹിത രക്ഷപ്രമുഖ് ശ്രീ.ഷിബു പാണത്തൂർ നന്ദിയും പറഞ്ഞു.

No comments