Breaking News

എടത്തോട് ഓയിൽ മില്ലിലെ തീപിടിത്തം ലക്ഷങ്ങളുടെ നഷ്ടം


വെള്ളരിക്കുണ്ട് : എടത്തോട് ടൗണിലെ ഇന്നലെയുണ്ടയ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ട്ടം .എടത്തോട് ജുമാ മസ്ജിദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്സിൽ കനകപ്പള്ളിയിലെ റഷീദിന്റെ യാസിൻ ഓയിൽ ആൻഡ് ഫ്ലവർ മില്ലിലാണ് ഞായർ പുലർച്ചെ മൂന്നോടെ തീപിടുത്തം ഉണ്ടായത്. ധാന്യങ്ങളും മൂന്നു ക്വിന്റലിലേറെ കൊപ്രയും എണ്ണയും ഉപകരണങ്ങളടക്കം പൂർണമായും കത്തി. കെട്ടിടവും ഭാഗികമായി കത്തിയിട്ടുണ്ട്‌.
കെട്ടിടത്തിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് തീപിടുത്തം കണ്ട് ജുമാ മസ്ജിദ് ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തിയത്. ഉടൻ നാട്ടുകാരും കുറ്റിക്കോലിൽ നിന്നും ഫയർ ഫോഴ്സ് സംഘവും എത്തി ഒരുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണക്കുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.



No comments