Breaking News

ചിറ്റാരിക്കാൽ ഗോക്കടവ് ഉദയ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ ചെസ്സ് പരിശീലനം സമാപിച്ചു


ചിറ്റാരിക്കാൽ : ഗോക്കടവ് ഉദയ ആർട്സ് ക്ലബ്&റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ  കുട്ടികൾക്ക് സൗജന്യ ചെസ്സ് പരിശീലനം  നടത്തി. സമാപനസമ്മേളനത്തിൽ  പരിശീലനം നടത്തിയ കാസറഗോഡ് ജില്ലാ ചെസ്സ് ചാമ്പ്യൻ  മനോജൻ രവിയെ ആദരിച്ചു. ഈസ്റ്റ്‌ എളേരി പഞ്ചായത്ത് പ്രസിഡണ്ട്‌ അഡ്വ. ജോസഫ് മുത്തോലിൽ ഷാൾ അണിയിച്ചു ആദരിച്ചു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ്‌  ഷിജിത്ത് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു ഉപഹാരം നൽകി. സെക്രട്ടറി  രാമചന്ദ്രൻ  കെ, ട്രഷറർ  ജെയിംസ് പുതുശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

No comments