Breaking News

പ്രിയ നേതാവിന് വിടചൊല്ലി മലയോരം.. ബളാലിലെ കോൺഗ്രസ് നേതാവ് തങ്കച്ചൻ തോമസിൻ്റെ നിര്യാണത്തിൽ വെള്ളരിക്കുണ്ടിൽ സർവ്വകക്ഷി അനുശോചന സമ്മേളനം നടത്തി


വെള്ളരിക്കുണ്ട്:  കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റും. ഐ എൻ ടി യു സി ട്രേഡ് യൂണിയൻ നേതാവുമായിരുന്ന തങ്കച്ചൻ തോമസിന്റെ നിര്യാണത്തിൽ ബളാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വെള്ളരിക്കുണ്ടിൽ അനുശോചന സമ്മേളനം നടത്തി. യോഗം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. മലയോരത്ത് കോൺഗ്രസ്, ട്രേഡ് യൂണിയൻ  പ്രസ്ഥാനം വളർത്തിക്കൊണ്ട് വരുന്നതിൽ നിർണ്ണായക പങ്കു വഹിച്ച നേതാവാണ് തങ്കച്ചൻ തോമസെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഏസിഎ ലത്തീഫ്, എം.പി ജോസഫ്. ഹരീഷ് പി.നായർ, കെ.സി സാബു, വി കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ വിളയിൽ. പ്രിൻസ് പ്ലാക്കൻ, മീനാക്ഷി ബാലകൃഷ്ണൻ,  ജോമോൻ ജോസ്, ബാബു കോഹിനൂർ, നന്ദകുമാർ, സണ്ണി കല്ലുവയലിൽ, വി എം ശിഹാബ്, അബ്‌ദുൾ കാദർ, ഷോബി ജോസഫ്, തോമസ് ചെറിയാൻ എന്നിവർ സംസാരിച്ചു.

No comments