Breaking News

മലയോരത്തെ കോൺഗ്രസ് നേതാവും, ജനപ്രതിനിധിയുമായിരുന്ന ബളാൽ കൊല്ലംപറമ്പിൽ തങ്കച്ചൻ തോമസ് അന്തരിച്ചു


വെള്ളരിക്കുണ്ട്: മലയോരത്തെ കോൺഗ്രസ്നേതാവായിരുന്ന ബളാൽ കൊല്ലംപറമ്പിൽ തങ്കച്ചൻ തോമസ് (66) അന്തരിച്ചു.
ദീർഘകാലം കോൺഗ്രസ് ബളാൽ മണ്ഡലം പ്രസിഡണ്ട്, ബളാൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട്,ചിറ്റാരിക്കാൽ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ജാൻസിയാണ് ഭാര്യ. പ്രവീൺ (മാലോത്ത് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), പ്രതിഭ എന്നിവർ മക്കളാണ്. മരുമക്കൾ: ലിൻ്റ, ഡോ.മാത്യു. ഭൗതിക ശരീരം നാളെ രാവിലെ 9 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്ക്കാരം നാളെ വൈകിട്ട് 3 മണിക്ക് ബളാൽ സെൻ്റ് ആൻ്റണീസ് ചർച്ചിൽ.

No comments