Breaking News

ബസ് യാത്രയ്ക്കിടയിൽ യുവതിക്ക് നേരെ പീഡനശ്രമം


കാസർകോട്: സ്വകാര്യ ബസ് യാത്രയ്ക്കിടെ യുവതിയെ കയറിപിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി കേസ്
നയാബസാറിൽ നിന്നും മൊഗ്രാൽ പുത്തൂരിലേക്ക് പോകുന്ന യാത്രക്കിടെയാണ് 30 കാരിയുടെ ശരീരത്തിൽ പിടിച്ച്
മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. യുവതി കൈതട്ടിമാറ്റാൻ ശ്രമിച്ചപ്പോൾ
കൈക്കും കയറി പിടിച്ചു. യുവതി ബഹളം
വെച്ചപ്പോൾ അക്രമി ബസിൽ നിന്നും ഇറങ്ങി ഓടി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments