Breaking News

കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും പ്രതിനിധി സമ്മേളനവും സമാപിച്ചു ; ജില്ലാ പ്രസിഡന്റായി ജെറ്റോ ജോസഫിനെ തിരഞ്ഞെടുത്തു



വെള്ളരിക്കുണ്ട് : കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടായി ജെറ്റോ ജോസഫിനെ തിരഞ്ഞെടുത്തു. കേരള കോൺഗ്രസ്കാസർഗോഡ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും പ്രതിനിധി സമ്മേളനവും ജില്ലാ  റിട്ടേണിംഗ് ഓഫീസർ ജോസഫ് മുള്ളൻമടയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ജനറൽ ജോയ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി. ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി പ്രിൻസ് ജോസഫിനെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി അബ്രഹാം തോണക്കര ജോർജ് പൈനാപ്പിള്ളി കൃഷ്ണൻ തന്നോട് ഫിലിപ്പ് ചാരാത്ത് എന്നിവരെയും ജില്ലാ വൈസ് പ്രസിഡണ്ടായി ടോമി കുരുവിളനിയെയും ട്രഷറർ കുരിയാച്ചൻ പു ളിക്കപ്പടവിലിനെ യും ജില്ലാ സെക്രട്ടറിമാരായി ജെയിംസ് കണിപ്പള്ളി ബിനോയ് വള്ളോപള്ളി ലീന അജിസൺ എന്നിവരെയും തിരഞ്ഞെടുത്തു.          ജോയ് മാരടിയിൽ  ഷോബി ഫിലിപ്പ്  സന്തോഷ് പടുപ്പ് ജോസ് തേക്കും കാട്ടിൽ കുഞ്ചായി പുഞ്ചായിൽ തോമസ് കുട്ടി കരമല ബിജു പുതുപ്പള്ളി തകിടിയൽ ഷോബി പാറേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

No comments