Breaking News

വിദ്യാര്‍ത്ഥിനിയുടെ മരണം;ബസ് കണ്ടക്ടര്‍ അറസ്റ്റില്‍


ബന്തടുക്ക : പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ.ഉമേഷ് കുമാറിനെയാണ് (38) പ്രേരണാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ബന്തടുക്ക ടൗണിലെ ഹോട്ടല്‍ തൊഴിലാളിയായ ബാബു-സുജാത ദമ്പതികളുടെ മകള്‍ സുരണ്യ(18)യുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇക്കഴിഞ്ഞ മാര്‍ച്ച് 24-നാണ് കേസിനാസ്പദമായ സംഭവം. തന്റെ മരണത്തിന് ഉത്തരവാദി ഉമേഷാണെന്ന് സുരണ്യ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

No comments